ഇന്ത്യയിലെത്തുന്ന വിദേശ വനിതകള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം

– ജോര്‍ജ് ജോണ്‍
Newsimg1_52857909
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരി സ്ത്രീകളും, പ്രവസികളും കുട്ടിപ്പാവാട (മിനി സ്കര്‍ട്ട്) ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം, സാംസ്കാരിക സഹമന്ത്രി മഹേഷ് ശര്‍മ അ‘്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ വസ്ത്രധാരണത്തില്‍ വിദേശികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളിലാണ് ഈ നിര്‍ദേശം പുതിയതായി ഉള്‍പ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ലഘുലേഖകള്‍ എല്ലാ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചു തന്നെ വിദേശ വിനോദ വിനോദ സഞ്ചാരികള്‍ക്ക് നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൂടാതെ ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് ചുറ്റിക്കറങ്ങരുത്, വാടകക്ക് വിളിക്കുന്ന ടാക്‌­സിയുടെ രജിസ്‌­ട്രേഷന്‍ നമ്പര്‍ അടക്കമുള്ളവ ചിത്രമെടുത്ത് സുഹൃത്തിന് അയക്കണം, ക്ഷേത്രങ്ങള്‍ അടക്കമുള്ള ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.

വിദേശികളുടെ വസ്ത്ര ധാരണത്തില്‍ നിര്‍ദേശം വെക്കുകയല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുക ഇന്ത്യ ചെയ്യുന്നത്. പാശ്ചാത്യരെ അപേക്ഷിച്ച് വ്യത്യസ്ത സംസ്­കാരം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും മഹേഷ് ശര്‍മ വ്യക്തമാക്കി.