ഗോപാല്‍ രാമന്‍, മായാ ഈശ്വരന്‍ ­നാഷണല്‍ സ്റ്റുഡന്റ്‌സ് പോയറ്റ് പ്രോഗ്രാമില്‍

06.46 PM 04-09-2016
unnamed (4)
പി. പി. ചെറിയാന്‍
ഡാലസ് : നാഷണല്‍! സ്റ്റുഡന്റസ് പോയറ്റ് പ്രോഗ്രാമിലേക്ക് ഡാലസില്‍ നിന്നുളള ഗോപാല്‍ രാമന്‍, ജോര്‍ജിയയില്‍ നിന്നുളള മായാ ഈശ്വരന്‍ എന്നിവരെ തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. 8 ന് വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രഥമ വനിത മിഷേല്‍ ഒബാമ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മായയും ഗോപാലും.അഞ്ചു വിദ്യാര്‍ത്ഥികളെയാണ് ഈ പ്രോഗ്രാമിലേക്ക് ദേശീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നത്. സ്‌റ്റെല്ല ബിനിയന്‍(ഷിക്കാഗോ), ജോയ് റീസ് ബര്‍ഗ്(മേരിലാന്റ്) മായാ സാല്‍മ(കലിഫോര്‍ണിയ) എന്നിവരാണ് മറ്റു മൂന്നു പേര്‍.
9 മുതല്‍ 11 വരെയുളള ഗ്രേഡിലെ പോയട്രിയില്‍ ‘നാഷണല്‍ സ്‌കെലാസ്റ്റില്‍ ആര്‍ട്ട് ആന്റ് റൈറ്റിങ്ങ്’ അവാര്‍ഡ് ജേതാക്കളെയാണ് ഈ പ്രോഗ്രാമിലേക്ക് പരിഗണിക്കുക. ആധുനിക കാലഘട്ടത്തില്‍ സ്വന്ത ജീവിതാനുഭവങ്ങള്‍ വിദേശീയരുമായി താരതമ്യപ്പെടുത്തി എഴുതിയതിന് മായയേയും പ്രസിദ്ധ കവികളായ ബില്ലി കോളിന്‍സ്, വാലസ് സ്റ്റീവന്‍സ്, വാള്‍ട്ട് വൈറ്റ് മാന്‍ എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുതകുന്ന കവിത രചിച്ചതിനുഗോപാലിനേയും ഈ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.