നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമായുടെ ഓണാശംസകള്‍ –

08:33 am 15/9/2016

വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Newsimg1_59781964
ചിക്കാഗോ: തുമ്പയും തൂശനിലയും, നിറപറയും നിലവിളക്കും, പൂവിളികളുടെ സുഗന്ധവും പേറി വീണ്ടും ഒരു പൊന്നോണം വരവായി. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സാംസ്ക്കാരിക സംഘടനകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2016-­18 ഭരണസമിതിയിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറ, നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ട് പോറ്റമ്മയായ അമേരിക്കന്‍ മണ്ണില്‍ പ്രവാസത്തിലായിരിക്കുന്ന നമ്മള്‍, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ അതിര്‍വരമ്പുകള്‍ക്കതീതമായി, ആബാലവൃദ്ധം ഓണം ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഓണത്തിനെ കുറിച്ചുള്ള ഓര്‍മ്മയില്‍ പായസവും അടപ്രഥമനും എന്നും തന്റെ ദൗര്‍ബല്യമാണെന്ന് മധുരം ഏറ്റവും ഇഷ്ടപ്പെടുന്ന അദ്ദേഹം പറഞ്ഞു.
ബെന്നി വാച്ചാച്ചിറയോടൊപ്പം ജനറല്‍ സെക്രട്ടറിയായി വിജയിച്ച ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരും പ്രവാസി മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഓണം പ്രവാസി മലയാളികളുടെ ഐക്യതയ്ക്കും അഖണ്ഡതയ്ക്കും കാരണഭൂതമാകട്ടെ എന്നും അവര്‍ ആശംസിച്ചു.