കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.

O7:46 PM 1/10/2016

download (7)
ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിലെ ​ ആദ്യ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ കേരളക്കരയുടെ പ്രതീക്ഷയായ ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്.

കിക്കോഫ്​ മത്സരത്തിൽ 55ാം മിനിറ്റിലാണ്​ നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ താരം കത് സൂമി യൂസയാണ്​ ഗോള്‍ സ്വന്തമാക്കിയത്​. നിക്കോളാസ് വെലസിന്റെ പാസിൽ കത് സൂമി പന്തിനെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

നിക്കോളാസ് വെലസിന്റെ പാസ്സ് കറ്റ്‌സുമി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു……

മഞ്ഞയും നീലയും ജഴ്‌സിയിലാണ്​ബ്ലാസ്‌റ്റേഴ്‌സ്​ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ ഇറങ്ങിയത്​. വെള്ള ജഴ്‌സിയില്‍ നോര്‍ത്ത് ഈസ്റ്റും ഗ്രൗണ്ടിലിറങ്ങി. മത്സരം ആദ്യ പകുതിയിലേക്ക്​ അടുക്കു​േമ്പാൾ ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയാണ്​ മുന്നോട്ടു പോയത്​. ആദ്യ അരമണിക്കൂറിൽ ഗോൾ നേടാൻ ഇരു ടീമിനും കഴിഞ്ഞില്ല.

ആദ്യ സീസണില്‍ റണ്ണേഴ്സപ്പായ ശേഷം കഴിഞ്ഞതവണ മോശം പ്രകടനങ്ങളുമായി പിന്തള്ളപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സ് മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്​.
പരിശീലകനെയും മാര്‍ക്വീ താരത്തെയും മാറ്റിയ ടീം പരിചയസമ്പന്നരുടെയും യുവതാരങ്ങളുടെയും സമിശ്രനിരയുമായാണ് അങ്കത്തട്ടില്‍ പോരാടുന്നത്​.