07:23 PM 1 /10/2016
ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വർണാഭമായ ഉദ്ഘാടന ചടങ്ങാണ് നടന്നത്.
െഎ.എസ്.എൽ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, വരുണ്‍ ധവാൻ, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന് ക്രിക്കറ്റ് ഇതിഹാസവും കേരള ബളാസ്റ്റേഴ്സ് ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും ഒപ്പം മഹേന്ദ്ര സിങ് ധോണിയും സ്റ്റേഡിയത്തിലെത്തി. ബാഡ്മിൻറൺ താരം പി.വി സിന്ധുവിെൻറ ഉദ്ഘാടന ചടങ്ങിലെ പ്രത്യേക സാന്നിദ്ധ്യമായി.
ചടങ്ങുകൾക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളക്കരയുടെ പ്രതീക്ഷയായ കേരളാ ബ്ളാസ്റ്റേഴ്സ് നോര്‍ത് ഈസ്റ്റ് യുനൈറ്റഡുമായി കൊമ്പുകോർക്കാനിറങ്ങും.
ആദ്യ സീസണില്‍ റണ്ണേഴ്സപ്പായ ശേഷം കഴിഞ്ഞതവണ മോശം പ്രകടനങ്ങളുമായി പിന്തള്ളപ്പെട്ട കേരളാ ബ്ളാസ്റ്റേഴ്സ് മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് ഇത്തവണ ഒരുങ്ങിയിറങ്ങുന്നത്.