ന്യൂഡൽഹി: പാക് സിനിമ താരങ്ങളെ ബോളിവുഡ് വിലക്കിയതിന് മറുപടിയുമായി പാകിസ്താൻ. ഇന്ത്യൻ ടെലിവിഷൻ ചാനലുകളുെട പ്രക്ഷേപണത്തിന് പാകിസ്താനിൽ വിലക്ക് ഏർപ്പെടുത്തി . ഒക്ടോബർ 15നകം ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കേബ്ൾ നെറ്റ്വർക്കുകൾക്കും ചാനലുകൾക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകി.
നിരവധി പ്രാദേശിക കേബ്ൾ ശൃംഖലകൾ അനുമതിയില്ലാതെ ഇന്ത്യൻ ടോക് ഷോകളും റിയാലിറ്റി ഷോകളും പ്രക്ഷേപണം െചയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പാകിസ്താൻ താരങ്ങൾക്ക് ബോളിവുഡിൽ വിലേക്കർപ്പെടുത്തിയിരുന്നു.
WRITE YOUR COMMENTS