ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു

11 :56 am 11/10/2016
download (3)

സോൾ: തീപിടിക്കുന്നു എന്ന പരാതിയെ തുടർന്ന്​ വിപണിയിൽ നിന്ന്​ പിൻവലിച്ച ഗ്യാലക്​സി നോട്ട്​ 7​െൻറ ഉൽപാദനം സാംസങ്​ കമ്പനി നിർത്തുന്നു. തിങ്കളാഴ്​ച യു.എസിലെയും ആസ്​ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങൾ ​േഫാൺ വിൽക്കുന്നതും മാറ്റി നൽകുന്നതും നിർത്തി വെച്ചിരുന്നു.

​േഫാണി​നെ കുറിച്ചുള്ള പരാതികൾ സംബന്ധിച്ച്​ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ മുന്നിൽകണ്ട്​ ഗ്യാലക്​സി നോട്ട്​ 7 ഉപയോഗിക്കുന്നത്​ നിർത്താനും കഴിഞ്ഞ ദിവസം കമ്പനി ഉപഭോക്​താക്കളോട്​ ആവശ്യപ്പെട്ടിരുന്നു​.

2016 ആഗസ്​റ്റിൽ വിപണിയിലിറക്കിയ നോട്ട്​ 7 തീപിടിക്കു​ന്നെന്നും പൊട്ടിത്തെറിക്കുന്നെന്നുമുള്ള പരാതിയെ തുടർന്നാണ്​ കമ്പനി അധികൃതർ ​േഫാൺ വിപണിയിൽ നിന്ന്​ തിരിച്ച്​ വിളിച്ചത്​​. 25 ലക്ഷം നോട്ട്​ 7 സ്​മാർട്ട്​ഫോൺ തിരിച്ചു വിളി​ച്ചെങ്കിലും മാറ്റി നൽകിയ ​േഫാണിനും തീപിടിക്കുന്നെന്ന റി​പ്പോർട്ടിനെ തുടർന്നാണ്​ വിൽപന അവസാനിപ്പിക്കുന്നതിലേക്ക്​ സാംസങ്​ നീങ്ങുന്നത്​.

കമ്പനി മാറ്റി നൽകിയ ​​േഫാണിൽ നിന്ന്​ പുക ഉയർന്നതിനെ തുടർന്ന്​ ഇൗയാഴ്​ച സൗത്​വെസ്​റ്റ്​ എയർ​ൈലൻ വിമാനത്തിൽ നിന്ന്​ ആളുകളെ ​​ഒഴിപ്പിച്ചിരുന്നു. നേരത്തെ വിമാനത്തിൽ യാത്ര ചെയ്യു​​േമ്പാൾ നോട്ട്​ 7 ഉപയോഗിക്കരുതെന്ന്​ വിമാന അധികൃതരും മുന്നറിയിപ്പ്​ നൽകിയിരുന്നു.