12:25pm  18/10/2016

കോഴിക്കോട്: മണൽകടത്ത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. അർധരാത്രിക്ക് ശേഷം കോഴിക്കോട് മേപ്പയൂർ ആവളപ്പുഴയിലാണ് സംഭവം. സിവിൽ പൊലീസ് ഒാഫീസർ സുനിൽ കുമാറിനാണ് ആക്രമണത്തിൽ പരിക്കറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുനിൽ കുമാറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മണലുമായി കടന്ന ലോറി പൊലീസ് വാഹനത്തിൽ ഇടിപ്പിച്ചായിരുന്നു ആക്രമണം. പ്രദേശത്ത് കുറേകാലങ്ങളായി വൻ മണൽകടത്താണ് മാഫിയ നടത്തുന്നത്.
