ഫോമ ഭാരവാഹികള്‍ ചുമതലയേറ്റു

10:22 AM 20/10/2016

Newsimg1_39462563
ഷിക്കാഗോ : ഫോമയുടെ 2016- 2018 പ്രവര്‍ത്തനവര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രതിജ്ഞയും കര്‍മപരിപാടികളുടെ ഉദ്ഘാടനവും ഷിക്കാഗോയിലെ പാര്‍ക്ക്‌റിഡ്ജിലുള്ള മെയ്ന്‍ ഈസ്‌ററ് സ്കൂളില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച വൈകുന്നേരം നടന്നു. മലയാള ചലച്ചിത്ര നഭോമണ്ഡലത്തിലെ സര്‍ഗ്ഗപ്രതിഭകളുടെ കലാവിരുന്നുകള്‍ മാറ്റുകൂട്ടിയ സുന്ദര സായാഹ്നം ആരംഭിച്ചത് ബീന വള്ളിക്കളത്തിന്റെ സ്വാഗതത്തോടെയാണ്. ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ് ടൈറ്റസ് ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു .

ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ , ജോണ്‍ സി വര്‍ഗീസ് , ഫോമാ എക്‌സിക്യു്റ്റിവ് കമ്മറ്റി അംഗങ്ങള്‍ എന്നിവരും, ദീപം തെളിയിച്ചു.

ഫോമയുടെ പുതിയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍ , ട്രഷറര്‍ ജോസി കുരിശുങ്കല്‍ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ക്ക് ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി പ്രതിജ്ഞാവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ ആണ് ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ് , ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് അദ്ദേഹം റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ക്കും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ എബ്രാഹം, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജ് , എലിസബത്ത് ചെറിയാന്‍ (കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോ), പീറ്റര്‍ മാത്യു ( കുളങ്ങര) (മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍) ബിജി ഇടാട്ട് (കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ) എന്നിവര്‍ സന്നിഹിതരായിരുന്നു .

പരിപാടികളുടെ ഡയമണ്ട് സ്‌പോണ്‍സര്‍ ശ്രീ. അലക്‌സ് മരുവിത്തറയെ ശ്രീ. പോള്‍ സി. മത്തായി പൊന്നാടയണിയിച്ച് ആദരിച്ചു. ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ശ്രീ. ജോണ്‍ പുതുശ്ശേരിയെയും പത്‌നി മോളിയേയും ശ്രീ. അലക്‌സ് ജോണ്‍ പൊന്നാടയണിയിച്ചു. ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ജോയ് നേടിയകാലായിലിനെ ജോണ്‍ സി വര്‍ഗീസ് പൊന്നാടയണിയിച്ചു. യു. എസ് ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്‌സിലേയ്ക്ക് മത്സരിക്കുന്ന രാജ കൃഷ്ണമൂര്‍ത്തിയെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍ , ട്രഷറര്‍ ജോസി കുരിശുങ്കല്‍എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

കലാപ്രകടനങ്ങള്‍ കൊണ്ട് വിസ്മയരാവൊരുക്കിയ മലയാളത്തിന്റെ സുവര്‍ണതാരങ്ങള്‍ക്ക് ഫോമാ എക്‌സിക്യൂട്ടീവ് നന്ദിയറിയിച്ചു.

ഫോമാ ന്യൂസ്
ലിന്‍സ് താന്നിച്ചുവട്ടില്‍