ഡാലസ് അമ്മമലയാളം സാഹിത്യ സമ്മേളനത്തിന് ആശംസകള്‍

10:18 AM 20/10/2016

Newsimg1_79563718
അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസ്

മലയാള ഭാഷയും പൈതൃക സംസ്ക്കാരവും സ്‌നേഹത്തോടെ ഓര്‍മ്മിച്ചുകൊണ്ട് ഡാലസ് മലയാളി അസോസിയേഷന്‍ ഒരുക്കുന്ന അമ്മ മലയാളം സാഹിത്യ സമ്മേളനത്തിന് ഒരു ഭാഷാ സ്‌നേഹി എന്ന നിലയില്‍ എല്ലാ നന്മകളും ആശംസകളും നേരുന്നു. ഈ വാര്‍ത്ത സന്തോഷം പകരുന്നു.

തിരക്കു പിടിച്ച ഒരു ജീവിതത്തിനിടയില്‍ ഇത്രയും വലിയൊരു സമ്മേളനം സംഘടിപ്പിക്കു വാന്‍ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീ. ബിനോയി സെബാസ്റ്റ്യനും അദേഹത്തിന്റെ കമ്മിറ്റി അംഗങ്ങളും പ്രകടിപ്പിക്കുന്ന ശ്രമങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. നിസ്വാര്‍ത്ഥമായ ഇത്തരം ശ്രമങ്ങളാണ് മലയാളത്തെയും അതിന്റെ അനുസ്യൂതമായ വളര്‍ച്ചയെയും നിര്‍ണ്ണയിക്കുന്നതെന്നു പറയുവാന്‍ ആഗ്രഹിക്കുന്നു.