ഇന്ത്യ പ്രസ്സ് ക്ലബ് മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി ഡോക്ടര്‍ ഫ്രിമു വര്‍ഗീസ്

10:16 AM 20/10/2016

Newsimg1_15179749
ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി അമേരിക്കയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ഫ്രീമു വര്‍ഗീസ്.

വൈദ്യശാസ്ത്ര രംഗത്ത് മാത്രമല്ല ഡോ. ഫ്രിമു വര്‍ഗീസ് മികച്ച സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്ന ഫ്രീഡിയ എന്റര്‍ടെയ്ന്റ്‌മെന്റിന്റെ പ്രസിഡന്റ് കൂടിയാണ്. ഇന്ത്യയില്‍ സിനിമാ നിര്‍മ്മാണത്തിനു പുറമെ അമേരിക്കയിലും കാനഡയിലും വന്നിട്ടുള്ള പ്രധാന സ്‌റ്റേജ് ഷോകളുടെ പിന്നില്‍ ഫ്രീഡിയ ഉണ്ട്. പ്രശസ്തമായ ഹൂസ്റ്റണ്‍ ഡയഗ്‌നോസ്റ്റിക് ക്ലിനിക്കിലെ നെഫ്രോളജിസ്റ്റ് ആയ ഡോക്ടര്‍ ഫ്രിമു കലാസ്‌നേഹിയും മാധ്യമങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും നിരന്തരമായി ബന്ധം പുലര്‍ത്തുകയും ചെയ്യ്ന്ന വ്യക്തിയാണ്. ഡോക്ടര്‍ ഫ്രിമുവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഇന്ത്യ പ്രസ്സ് ക്ലബ്ബ് ആദരപൂര്‍വ്വം ഏറ്റുവാങ്ങുന്നതായിപ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു.

ഹൂസ്റ്റണില്‍ നവംബര്‍ 19നു നടക്കുന്നന്ന മാധ്യമശ്രീ അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്ത് ന്യൂതമായ പാത തുടര്‍ന്ന വീണ ജോര്‍ജ് എം. എല്‍. എ യെയാണ് . മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ബാബു പോള്‍ ചെയര്‍മാനായി, കൈരളി ടി. വി എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്, കേരള പ്രസ്സ് അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ് ബാബു അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് അടങ്ങിയ കമ്മറ്റിയാണ് വീണ ജോര്‍ജ് എം. എല്‍. എ യെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.

വീണാ ജോര്‍ജിനെ അവാര്‍ഡ് നല്‍കി ആദരിക്കുന്ന ഹൂസ്റ്റണില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാ മാധ്യമ സ്‌നേഹികളേയും നാഷണല്‍ പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ ശിവന്‍ മുഹമ്മ, ജോര്‍ജ് കാക്കനാട്, ജോസ് കാടാപ്പുറം , രാജു പള്ളത്ത്, പി. പി. ചെറിയാന്‍, അനില്‍ ആറന്‍മുള എന്നിവര്‍ ക്ഷണിക്കുന്നു.