യുഎസ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

09.15 AM 28/10/2016
penceflightt_20102016
വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് സഞ്ചരിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് സംഭവം. എന്നാല്‍ വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പെന്‍സ് ട്വിറ്ററില്‍ അറിയിച്ചു.
ശക്തമായ മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ നനവുണ്ടായിരുന്നതാണ് വിമാനം തെന്നിമാറാന്‍ കാരണമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.