12.05 AM 31/10/2016
മാഡ്രിഡ്: ലയണൽ മെസിയുമായി തനിക്കു സൗഹൃദമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡ് താരമായ റൊണാൾഡോ ബാഴ്സലോണ കളിക്കാരനായ ലയണൽ മെസിയുമായുള്ള ബന്ധത്തെകുറിച്ച് വെളിപ്പെടുത്തിയത്. മസിയുമായി സൗഹൃദമില്ലെങ്കിലും തനിക്കദ്ദേഹവുമായി ശത്രുതയില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
ഞാനും മെസിയും പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാധ്യമങ്ങൾ ഞങ്ങൾ കടുത്ത ശത്രുതയിലാണെന്നു വാർത്തകൾ പ്രചരിപ്പിക്കുന്നു. എന്നാൽ യതാർഥത്തിൽ അങ്ങനെയല്ല. സുഹൃത്തുക്കളല്ല എന്നതു സത്യമാണെങ്കിലും ഞങ്ങൾ ഒരിക്കലും ശത്രുതയിലായിട്ടില്ല– കോച്ച് മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ റെണാൾഡോ പറഞ്ഞു.
ഈ വർഷത്തെ ലോക ഫുട്ബോളർ പുരസ്കാരത്തിനു മത്സരിക്കുന്നവരിൽ റൊണാൾഡോയും മെസിയും മുൻപന്തിയിലുണ്ട്.