ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി

01.41 PM 07/11/2016
2016_theresa_mey
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖർജിയുമായും മേ ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ചേർന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനുശേഷം യൂറോപ്പിനു പുറത്ത് തെരേസ മേ നടത്തുന്ന ആദ്യ ഉഭയകക്ഷി പര്യടനമാണിത്. ത്രിദിന പര്യടനത്തിനിടെ ബംഗളൂരുവിലും മേ സന്ദർശനം നടത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ പ്രതിനിധികളുമായും ചർച്ചയുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ലണ്ടനിലേക്ക് മടങ്ങും.