അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ നിരോധനാജ്‌ഞ

02.00 PM 07/11/2016
delhiairpolution_06011016
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനേത്തുടർന്ന് ന്യൂഡൽഹിയിലെ ഗുഡ്ഗാവിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മാലിന്യം കത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുകമഞ്ഞ് കുറയാത്തതിനേത്തുടർന്ന് വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ ഡൽഹി സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടപടികൾ പ്രഖ്യാപിച്ചത്.

സംസ്‌ഥാനത്തെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കാനും സ്കൂളുകൾ മൂന്നു ദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചിരുന്നു. ആശുപത്രിയടക്കമുള്ള അത്യാവശ്യ ഉപയോഗങ്ങൾക്കല്ലാതെ ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് തടയുമെന്നും കേജരിവാൾ വ്യക്‌തമാക്കിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇന്ന് ഗുഡ്ഗാവിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്.