02.18 AM 12/11/2016
ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രി ജീവനക്കാരൻ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഡൽഹി മംഗൾപുരിയിലാണ് സംഭവം. സഞ്ജയ് ഗാന്ധി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വീരേന്ദ്രയെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയുമായി പരിചയത്തിലായ വീരേന്ദ്ര വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.