11;00 pm 19/11/2016
– ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂയോര്‍ക്ക് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിനും,അവാര്ഡ്ജേ താവ് വീണാ ജോര്‍ജിനും ഫൊക്കാനയുടെ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു .നവംബര്‍ 19ന് ഹൂസ്റ്റണ്‍ ഇന്ത്യാ ഹൗസില്‍ നടക്കുന്ന മാധ്യമ ശ്രീ പുരസ്കാര ദാന ചടങ്ങു അമേരിക്കന്‍ മാധ്യമ ചരിത്രത്തിനും മലയാളി സമൂഹത്തിനും മുതല്‍ക്കൂട്ടായിരിക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെനാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ മാധ്യമ രംഗത്തിനു വലിയ മുതല്‍ക്കൂട്ടാണ്.ഓരോ വര്‍ഷവും മാധ്യമ മേഖലയിലെ പ്രശസ്തരെ കണ്ടെത്തി നല്കുന്ന ഈ ചടങ്ങു് മാധ്യമ ചരിത്രത്തിലെ തന്നെ മികവുറ്റ പുരസ്കാരച്ചടങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഹ്യൂസ്റ്റണ്‍ ആതിഥേയത്വം വഹിക്കുന്ന പുരസ്കാര ദാന ചടങ്ങു് ഫൊക്കാനയ്ക്കു വലിയ അഭിമാനമാണ് .കാരണം ഫൊക്കാനയുടെ ശക്തി കേന്ദ്രമാണ് ഹ്യൂസ്റ്റണ്‍. മാധ്യമ അവാര്‍ഡ് ദാന ചടങ്ങിന് ആതിഥേയത്വം വഹിക്കുവാന്‍ അങ്ങനെ ഫൊക്കാനയ്ക്കും അവസരം ലഭിച്ചിരിക്കുകയാണെന്നു ഫോക്കനാ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു . ഇന്ത്യ പ്രസ് ക്ലബിന്റെ രൂപീകരണവും അതിന്റെ പ്രൗഡിയിലുള്ള അവാര്‍ഡ് ദാന ചടങ്ങും അമേരിക്കന്‍ മലയാളി മാധ്യമലോകത്തെ ലോകമലയാളികള്ക്കിടയില് ശ്രദ്ധ നല്കുവാന് ഇടയാക്കിയതയി ട്രഷറര്‍ ഷാജി വര്‍ഗീസ് പറഞ്ഞു.
ഫൊക്കാനയ്ക്കു പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങു തണലും ആയി നിന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിനും, അതില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിച്ചേര്‍ന്ന എം ബി രാജേഷ് എം.പി , വീണാ ജോര്‍ജിനും എന്നിവര്‍ക്കു ഫൊക്കാനയുടെ ആശംസകള്‍ അറിയിക്കുന്നതായിഎക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബിന്റെ ഫ്ലോറിഡയിലെ സജീവ പ്രവര്ത്തകന് കൂടിയായ ജോര്‍ജ്ജിവര്‍ഗീസ് പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര ചാടാങ്ങിന് ആശംസകള്‍ നേര്‍ന്നത് അതീവ സന്തോഷത്തോടെയാണ് .തന്റെ വളര്‍ച്ചയില്‍ ഫൊക്കാന ടുഡേ എന്ന ഫൊക്കാനയുടെ മുഖ പത്രം വലിയ സ്വാധീനം ഉണ്ടാക്കി.അതിലൂടെയാണ് ഒരു മാധ്യമ പ്രവര്‍ത്തകനായി കുടി അംഗീകാരം ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഫൊക്കാനയുടെ വളര്‍ച്ചയില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പങ്കു വളരെ വലുതാണെന്ന് ഫൊക്കാന ഫൗണ്ടേഷന് ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു .മാധ്യമസുഹൃത്തുക്കളുടെ സഹായം പ്രതിസന്ധി ഘട്ടങ്ങളില്‍ ഫൊക്കാനയ്ക്കു പല സമയത്തും ലഭിച്ചിട്ടുണ്ട് .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്!കാര സമ്മേളനത്തിനും അവാര്‍ഡ് സ്വീകരിക്കുന്ന വീണ ജോര്‍ജ് എം.എല്‍ എയ്ക്കും ഫൊക്കാനയുടെ അഭിവാദനങ്ങള്‍ അറിയിക്കുന്നു .