11:30 am 22/11/2016
സൗദിയില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ മഴ മേഘങ്ങളുടെ ശക്തമായ സാന്നിധ്യം അനുഭപ്പെടുന്നതോടൊപ്പം വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രീ സെല്‍ഷ്യസ് വരെ എത്താമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ അല്‍ബാഹ, അസീര്‍ പ്രവിശ്യകളിലും മക്ക പ്രവിശ്യയുടെ ഉയര്‍ന്ന പ്രദേശങ്ങളിലും തീരദേശങ്ങളിലും നല്ല മഴയ്ക്ക് സാധ്യതയുണ്ട്.
റിയാദിലും അല്‍ഖര്‍ജ്, ദവാദ്മി, മജ്മ , ദമ്മാം ജുബൈല്‍ എന്നിവിടങ്ങളിലും ഈ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ വിവിധ പ്രവിശ്യകളില്‍ മഴ മേഘങ്ങളുടെ ശക്തമായ സാന്നിധ്യം അനുഭപ്പെടുന്നതോടൊപ്പം രാജ്യത്തെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രീ സെല്‍ഷ്യസ് വരെ എത്താമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.