പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു

10:01 am 40/11/2016
images (4)

തിരുവനന്തപുരം: പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു. എക്​സിക്യൂട്ടീവ്​ ഒാഫീസറുടെ ഏകപക്ഷീയമായ ഉത്തരവ്​ നടപ്പാക്കരുതെന്ന്​ ആവശ്യപ്പെട്ടാണ്​ ചുരിദാർ ധരി​െചത്തെിയവ​രെ ക്ഷേത്രദർശനത്തിൽ നിന്ന്​ തടഞ്ഞത്​.

ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക്​ കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തി​െൻറ പടിഞ്ഞാറേ നടയിലൂടെ ദർശനത്തിനെത്തിയവരെയാണ്​ തടഞ്ഞത്​. എന്നാൽ കിഴക്കേ നടയിലെത്തിയ ഭക്​തർക്ക്​ ചുരിദാർ ധരിച്ച്​ കയറുന്നതിന്​ തടസമുണ്ടായില്ല. ക്ഷേത്രം എക്​സിക്യൂട്ടീവ്​ ഒാഫീസറു​ടെ ഉത്തരവിൽ തന്ത്രിമാർക്കും എട്ടരയോഗം ഭാരവാഹികൾക്കും എതിർപ്പുണ്ട്​. എക്​സിക്യൂട്ടീവ്​ ഒാഫീസർ സ്വന്തം താത്​പര്യം നടപ്പിലാക്കുകയാ​െണന്നും എതിർക്കുന്നവർ ആരോപിക്കുന്നു.

​ക്ഷേത്രദർശനത്തിന്​ ചുരിദാറിനു മുകളിൽ മുണ്ട്​ ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്,​ ലഗ്ഗിൻസ്​ എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്​. ഉത്തരവ്​ നടപ്പിലാക്കാൻ അനുവദിക്കാത്തത്​ കോടതിയലക്ഷ്യമാണെന്ന്​ ക്ഷേത്രം എക്​സിക്യുട്ടീവ്​ ഒഫീസർ കെ. സതീശൻ പറഞ്ഞു. ഉത്തരവ്​ നടപ്പിലാക്കാൻ പൊലീസി​െൻറ സഹായം തേടും. എതിർപ്പിനെ കുറിച്ച്​ കോടതിയെ അറിയിക്കുമെന്നും കെ. സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം സ്വദേശിനി റിയ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ്​ ചുരിദാർ ധരിക്കാൻ അനുവദിച്ചത്​. സെപ്​തംബർ 29ന്​ ഹരജി പരിഗണിച്ച കോടതി ഭക്​തജന സംഘടനകളുമായി ആലോചിച്ച്​ ഉചിത തീരുമാനം കൈക്കൊള്ളാൻ എക്​സിക്യുട്ടീവ്​ ഒാഫീസറെ​ ചുമതലപ്പെടുത്തിയിരുന്നു.