യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി.

08:28 am 30/11/2016

images (3)
യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി പെണ്‍കുട്ടി. കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തില്‍ എഴുതിയ കത്താണ് കാളിദാസിന് ലഭിച്ചത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എന്നെ ഇഷ്ടപ്പെടുന്നുവെങ്കില്‍ തന്റെ ചിത്രങ്ങള്‍ തീയറ്ററില്‍ തന്നെ കാണുക. ഈ രീതിയില്‍ ആരാധന പ്രകടിപ്പിക്കരുതെന്ന് കാളിദാസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തന്നെ അസ്വസ്തനാക്കുകയെ ഉള്ളൂ. കത്ത് എഴുതിയത് ആരാണെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണെന്നും കാളിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.