11.51 PM 03/12/2016
ഐ എസ് എലിലെ ആദ്യ സ്ഥാനക്കാരുടെ അവസാന ലീഗ് മത്സരം ഗോൾ രഹിത സമനിലയിൽ. നേരത്തെ തന്നെ ഇരുവരും സെമി ഉറപ്പിച്ചിരുന്നതിനാൽ മത്സര ഫലം പ്രസക്തമല്ലായിരുന്നെങ്കിലും ജയിക്കാനുറച്ചായിരുന്നു മുംബൈയും ഡൽഹിയും കളത്തിലെത്തിയത്. നിരവധി ഗോൾ അവസരം ഇരുവരും തുറന്നെങ്കിലും ഒന്നും ഗോളായി മാറിയില്ല. സമനിലയോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതും ഡൽഹി രണ്ടാമതുമായി ലീഘ് ഘട്ടം അവസാനിപ്പിച്ചു.