സർക്കാരിന്റെ തീരുമാനത്തിന്​ ജനപിന്തുണ കുറയുന്നതായി സർവേ ഫലം

10:34 am 13/12/2016

download (1)
ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ സൃഷ്​ടിച്ച പ്രശ്​നങ്ങൾ തീരാതെ തുടരുന്നതിനിടെ സർക്കാരിന്റെ തീരുമാനത്തിന്​ ജനപിന്തുണ കുറയുന്നതായി സർവേ ഫലം. തിങ്കളാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച സർവേ ഫലം പുറത്ത്​ വന്നത്​.
സിറ്റിസൺ എൻഗേജ്​മെൻറ്​ പ്ലാറ്റ്​ഫോം എന്ന സ്​ഥാപനമാണ്​ പഠനം നടത്തിയത്​. സർവേയിൽ മുമ്പ്​ നോട്ട്​ നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോൾ സർക്കാരി​െൻറ തീരുമാനത്തെ എതിർക്കുകയാണ്​. മൂന്നാഴ്​ച മുമ്പ്​ ഇവർ നടത്തിയ സർവേയിൽ ഏകദേശം 51 ശതമാനം പേരും നോട്ട്​ നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ പുതിയ സർവേയിൽ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. ആറ്​ ശതമാനം ​പേരായിരുന്നു മുമ്പ്​ നടത്തിയ സർവേയിൽ നോട്ട്​ പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാരിന്​ വൻ വീഴ്​ച പറ്റിയെന്ന്​ അഭിപ്രായപ്പെട്ടത്​. പുതിയ സർവേയിൽ ഇത്​ 25 ശതമാനമാണ്​. ഇത്തരത്തിൽ നോട്ട്​ നിരോധന വിഷയത്തിൽ കൃത്യമായ നിലപാട്​ മാറ്റമാണ്​ ജനങ്ങളുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടായിരിക്കുന്നതെന്ന്​ സർവേ ഫലം പറയുന്നു.
12 ലക്ഷം കോടി രൂപ മൂല്യം വരുന്ന പഴയ നോട്ടുകൾ ഇപ്പോൾ തന്നെ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ഇനിയും രണ്ടാഴ്​ച സമയം ബാക്കിയുണ്ട്​. ഇൗ സാഹചര്യത്തിൽ തീരുമാനം നടപ്പിലാക്കിയത്​ കൊണ്ട്​ എന്ത്​ ഗുണമാണ്​ ഉണ്ടായ​െതന്നും സർവേയിൽ പ​െങ്കടുത്തവർ ചോദിക്കുന്നു. പുതിയ നോട്ടുകൾ വൻതോതിൽ പിടിച്ചെടുത്തതും ബാങ്കുകൾ ഉൾ​പ്പടെയുള്ള പല സ്​ഥാപനങ്ങളും സംശയത്തി​െൻറ നിഴലിൽ വന്നതും ജനങ്ങൾക്ക്​ നോട്ട്​ പിൻവലിക്കൽ തീരുമാനത്തോ​ടുള്ള വിശ്വാസ്യത തകരുന്നതിലേക്ക്​ നയിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.