രാജി വെക്കുന്നതാണ് നല്ലതു: എൽ.കെ.അദ്വാനി.

05:41 pm 15/12/2016
images

ന്യൂഡൽഹി: പാർലമെൻറ്​ നടപടികൾ ഇങ്ങനെ താറുമാറാക്കുന്ന അങ്ങേയറ്റം വേദനാ ജനകമാണെന്നും രാജിവെച്ചാലെന്താണെന്നാണ്​ താൻ ആലോചിക്കുന്നതെന്നും മുതിർന്ന ബി.ജെ.പി നേതാവ്​ എൽ.കെ.അദ്വാനി. ടെക്​​സ്​റ്റെയിൽ മന്ത്രി സ്​മൃതി ഇറാനിയോടാണ്​ അദ്വാനി തന്റെ നിരാശ പങ്കു​െവച്ചത്​. പാർലമെൻറ്​ നടപടികൾ തടസ്സ​പ്പെടുന്നതിൽ അദ്വാനി നേരത്തെയും തന്നെ റ അതൃപ്​തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ശീതകാല സമ്മേളനം അവസാനിക്കാൻ രണ്ട്​ ദിവസം ബാക്കി​ നിൽക്കെ ഇന്നും പാർലമെൻറ്​ നടപടികൾ തടസ്സപ്പെട്ടപ്പോൾ അദ്വാനി തികച്ചും ദുഖിതനായിരുന്നു. ലോക്​സഭ ഇന്നത്തേക്ക്​ പിരിഞ്ഞതായി സ്​പീക്കർ പ്രഖ്യാപിച്ചപ്പോൾ തന്റെ സീറ്റിൽ തന്നെയിരുന്ന അദ്വാനി രാജ്​നാഥ്​ സിങി​നെ വിളിച്ച്​ പ്രശ്​നം പ്രതിപക്ഷവുമായി ചർച്ച ചെയ്​ത്​ പരിഹരിക്കണമെന്ന്​ നിർദ്ദേശിച്ചു. വാജ്​പേയ്​ സഭയിൽ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഇതിൽ ദുഖി​ച്ചേനേയെന്നും അദ്വാനി പറഞ്ഞു.
നാളെയും സഭ നടക്കാതെ അനിശ്​ചിതമായി പിരിയുകയാണെങ്കിൽ അത്​ പൂർണ്ണ പരാജയമായിരിക്കുമെന്ന്​ തന്നെ സന്ദർശിച്ച ബി.ജെ.പി എം.പിമാരോട്​ അദ്വാനി പറഞ്ഞു.