ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.

03:12 pm 30/12/2016
images (2)

ന്യുയോർക്: ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു. സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിന്റെ സഹസ്‌ഥാപകൻ അലക്സിസ് ഒഹാനിയനാണ്​ വരൻ. താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കവിത രൂപത്തിൽ റെഡിറ്റിലൂടെയാണ്​ സെറീന പുറത്ത്​ വിട്ടത്​.

ഒഹാനിയ​െൻറ വക്‌താവും ഇത്​ വാർത്ത സ്‌ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു.

സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് ‘റെഡ്ഡിറ്റ്​’.