07:38 pm 2/1/2017
– പി.പി. ചെറിയാന്‍

വാഷിങ്ടന്‍ : ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 69ാം രക്ത സാക്ഷിദിനം വാഷിങ്ടന്‍ ഡിസി ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.അംബാസഡര്‍ നവതേജ് ശര്‍മ്മയും ഉദ്യോഗസ്ഥരും മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.
ജനുവരി 30 ന് മാസ്സച്യുസെറ്റ്‌സില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ എംബസ്സി െകട്ടിടത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി പ്രമുഖരും പുഷ്പാജ്ഞലി അര്‍പ്പിച്ചു. 1885 ലും, 1901 ലുമാണ് എംബസിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ആദരസൂചകമായി രണ്ടു മിനിറ്റ് മൗനാചരണത്തോടെയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്.
സുമന സര്‍ക്കാര്‍ മഹാത്മജിയുടെ ഇഷ്ടകീര്‍ത്തനങ്ങള്‍ ചടങ്ങില്‍ ആലപിച്ചു.
ഇന്ത്യന്‍ എംബസി അധികൃതര്‍ മധ്യമങ്ങള്‍ക്കു തയ്യാറാക്കി നല്‍കിയ പ്രസ് റിലീസിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
