മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ പനീർശെൽവത്തോട് ആവിശ്യപ്പെട്ടില്ലെന്ന്: ശശികല .

02:33 pm 8/2/2017

images

ചെന്നൈ:പനീർശെൽവത്തോട മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല. വഞ്ചന പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അവർ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് ചേർ‌ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും തള്ളിയ ശശികല, പനീർ ശെൽവമടക്കമുള്ളവർ തന്നോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പലവട്ടം ആവശപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

33 വർഷം ജയലളിതയുടെ പിൻഗാമിയായി നടന്ന താൻ, അമ്മ കാണിച്ച വഴിയെ പാർട്ടിയെ നയിക്കുമെന്നും പാർട്ടിയുടെ കെട്ടുറപ്പ് തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ശശികല വ്യക്തമാക്കി. ഇത്രയും നാൾ പനീർ ശെൽവം മിണ്ടാതിരുന്നതെന്തുകൊണ്ടാണെന്നു ചോദിച്ച അവർ കഴിഞ്ഞ ദിവസം എംഎൽഎമാരുടെ യോഗം വിളിച്ചത് താനല്ലെന്നും കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കാരണം ഡിഎംകെയാണെന്നും അവർ കുറ്റപ്പെടുത്തി. പാർട്ടിയെ ഒറ്റിക്കൊടുക്കുന്നവർക്ക് വലിയ വിലനൽകേണ്ടിവരുമെന്നും പാർട്ടിക്കെതിരെ ഉണ്ടാകുന്ന എന്തു നീക്കത്തെയും ഉത്തരവാദിത്തമുള്ള പാർട്ടി പ്രവർത്തകയെന്ന നിലയിലിൽ ചെറുക്കുമെന്നും പറഞ്ഞാണ് അവർ തന്‍റെ വാക്കുകൾ അവസാനിപ്പിച്ചത്.