07:56 am 9/2/2017

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് 700 മാവോയിസ്റ്റുകള്‍ കീഴടങ്ങിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ അറിയിച്ചു. നോട്ട് നിരോധനം നക്‌സലുകളെയും ജമ്മു കാഷ്മീരിലെ ഭീകരരെയും നേരിട്ടു ബാധിച്ചെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിന്‍റെയും നക്‌സലിസത്തിന്‍റെയും വളര്‍ച്ചയ്ക്കു കള്ളനോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. നോട്ട് നിരോധനത്തിലൂടെ ഇവരുടെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. അതിനാല്‍ പുതിയ നോട്ടിനായി ബാങ്ക് കൊള്ളയടിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത്തരത്തില്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച ഭീകരരെ ജമ്മു കാഷ്മീരില്‍ വധിച്ചെന്നും മോദി പറഞ്ഞു.
