ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം.

04:10 pm 21/2/2017
download (1)
മുംബൈ: ജിയോയുടെ സൗജന്യ വോയിസ് കോൾ ഓഫർ തുടരുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഹാപ്പി ന്യൂ ഇയർ ഓഫർ മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് അംബാനിയുടെ പ്രഖ്യാപനം. ജിയോയുടെ പ്രൈം അംഗങ്ങൾക്ക് സൗജന്യ ഡേറ്റ സേവനം അടുത്ത 12 മാസങ്ങൾ കൂടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ അഞ്ചിനാണ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സേവനമേഖലയിൽ പ്രവർത്തനം ആരംഭിച്ച ജിയോ അവതരിപ്പിച്ച പ്രമോഷണൽ ഓഫർ ഡിസംബർ അവസാനിച്ചതോടെ ജനുവരി ഒന്നു മുതൽ ഹാപ്പി ന്യൂ ഇയർ ഓഫർ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ഈ ഓഫറിന്‍റെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

ഏപ്രിൽ ഒന്നുമുതൽ റോമിംഗിൽ ആണെങ്കിലും സൗജന്യ വോയിസ് കോളുകൾ തുടരും. ബ്ലാക്ക് ഒൗട്ട് ദിവസങ്ങളിലും സൗജന്യമായിരിക്കും. പ്രൈം അംഗങ്ങൾക്ക് 2018 മാർച്ച വരെ പ്രതിമാനം 303 രൂപയുടെ ഓഫറിലായിരിക്കും ഹാപ്പി ന്യൂ ഓഫർ ലഭിക്കുക. ഇന്ത്യയിലെ മറ്റു സേവന ദാതാക്കളുടെ പ്ലാനുകളേക്കാൾ 20 ശതമാനം അധിക ഓഫറായിരിക്കും ജിയോ നൽകുകയെന്നും കന്പനി വ്യക്തമാക്കി.

ജിയോ പ്രവർത്തനമാരംഭിച്ച് 170 ദിവസങ്ങൾക്കുള്ളിൽ വരിക്കാരുടെ എണ്ണം 100 ദശലക്ഷം കടന്നുവെന്നും മൊബൈൽ ഇന്‍റർനെറ്റ് ഉപയോഗത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയെന്നും അംബാനി വ്യക്തമാക്കി. പ്രതിദിനം 200 കോടി മിനിറ്റിലധികം വോയിസ് കോളുകളാണ് ജിയോയിൽ ഉപയോഗിക്കപ്പെടുന്നതെന്നും ചെയർമാൻ ചൂണ്ടിക്കാണിച്ചു. ഒരോ സെക്കൻഡിലും ഏഴു പുതിയ ഉപയോക്താക്കൾ വീതം ജിയോയിലേക്ക് മാറുന്നുവെന്നാണ് കണക്കെന്നും റിലയൻസ് വ്യക്തമാക്കി.