12:20 pm 24/2/2017
വാഷിങ്ടൺ : അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്ലയാണ് മരിച്ചത്. ബാറിലുണ്ടയിരുന്ന അലോക് മദസനിക്ക് പരിക്കേറ്റു. നാവികോദ്യോഗസ്ഥനായ 51കാരൻ ആദം പുരിൻറനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റഅലോക്ചികിത്സയിലാണ്.
കൻസാസിലെ ബാറിലാണ് സംഭവം. വംശീയാധിക്രമമാണ് കൊലപാതകം എന്നാണ് റിപ്പോർട്ട്. ‘എെൻറ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്നാക്രോശിച്ചാണ് അക്രമി വെടിവെച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹൈദരാബാദുകാരനായ ശ്രീനിവാസ് ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറാണ്.