മമ്മൂട്ടിയുടെ ചിത്രത്തിന്റെ റിലീസിഗ്‌ നീട്ടിവെച്ചു.

08:13 am 15/3/2017

images
പുത്തന്‍പണത്തിന്റെ റിലീസ് നീട്ടിവച്ചു. ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നതെങ്കിലും മെയ് 12ലേക്ക് മാറ്റിവച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാകുന്ന ദ ഗ്രേറ്റ് ഫാദര്‍ ഉടന്‍ തീയേറ്ററിലെത്തും.
നിത്യാനന്ദ ഷേണായി എന്ന വ്യവസായിയൊണ് പുത്തന്‍പണത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. രഞ്ജിത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെക്കൂടാതെ കോട്ടയം നസീര്‍, മാമുക്കോയ, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൊച്ചി, കാസര്‍ഗോഡ്, ഗോവ തുടങ്ങിയവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.