ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രം ദിലീപ് ഷോ 2017 കലാവിരുന്നൊരുക്കുന്നു.

06:47 pm 18/3/2017
– സന്തോഷ് പിള്ള
Newsimg1_57846824
ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, നിംബസ്സ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ഒത്തുചേര്‍ന്ന് ദിലീപ് ഷോ 2017, ഡാളസ്സിലെ ഫെയര്‍ പാര്‍ക്ക് മ്യൂസിക് ഹാളില്‍ ഏപ്രില്‍ 29 വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നു. പ്രശസ്ത കലാകാരന്മാരുടെ വലിയൊരു സംഘമാണ് പരിപാടികള്‍ നടത്താനായി നാട്ടില്‍ നിന്നും എത്തിചേരുന്നത്. നാദിര്‍ഷാ സംവിധാനം ചെയുന്ന കലാവിരുന്നില്‍, ദിലീപിനോടൊപ്പം , കാവ്യ മാധവന്‍, റിമി ടോമി , നമിത പ്രമോദ്, രമേഷ് പിഷാരടി, ധര്‍മജന്‍ എന്നിവരും ഉള്‍പെടുന്നു.

ഷോയില്‍ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേത്ര വികസന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഡാളസ്സിലെ സ്‌കോട്ടിഷ് റൈറ്റ് ഹോസ്പിറ്റലിനും സംഭാവന നല്‍കും എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായരും, ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായരും അറിയിച്ചു.