ഡാളസ് സൗഹൃദവേദിക്കു പുതിയ ഭരണ സമിതിയും, നാലംഗ ഉപദേശ സമിതിയും

08:58 pm 31/3/2017

Newsimg1_55356181
ഡാളസ്: മാര്‍ച്ച് മാസം 19 കൂടിയ ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം 2017- 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജയകുമാര്‍ (പ്രസിഡണ്ട്), സുകു വറുഗീസ് (വൈസ് പ്രസിഡണ്ട് ), തോമസ് ജോബോയ് ഫിലിപ്പ് (സെക്രട്ടറി), ഉമ്മന്‍ കുര്യന്‍ (ജോയിന്റ് സെക്രട്ടറി)
ബാബു വര്‍ഗ്ഗീസ് (ട്രഷറര്‍).

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്കുവാന്‍ പ്രശസ്തരും, പൊതുജനസമ്മതരും, ദീര്ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു.

ശ്രീ.എബ്രഹാം തെക്കേമുറി ചെയര്‍മാനായുള്ള ഈ സമിതിയില് പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ., പ്രൊഫ. സോമന്‍ വി ജോര്ജ്, ശ്രീ.എബി മക്കപ്പുഴ എന്നിവര്‍ അംഗങ്ങളായിരിക്കും. സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കായിരിക്കും.