സ്റ്റീവ് ഹാര്‍വി ഷോയില്‍ ടിയാര ഏബ്രഹാമിന്റെ മിന്നുന്ന പ്രകടനം

09:31 pm 8/4/2017

– പി.പി. ചെറിയാന്‍


ഏപ്രില്‍ 3ന് കാര്‍ണേജിയ ഹാളില്‍ നടന്ന സ്റ്റീവ് ഹാര്‍വി ഷൊയില്‍ പതിനൊന്നു വയസുകാരി ഇന്ത്യന്‍ അമേരിക്കന്‍ ഗായിക ടിയാരാ അബ്രഹാമിന്റെ ക്ലാസിക്കല്‍ ഗാനാലാപനം ശ്രോതാക്കളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.ടിയാരാ അബ്രഹാമിന്റെ ആദ്യ ആല്‍ബമായ വിന്റര്‍ നൈറ്റിംഗേല്‍ നിന്നുള്ള പ്രശസ്തമായ കരോള്‍സ്, ഹോളിഡെ ഗാനങ്ങള്‍ ആറു ഭാഷകളിലാണ് അനായാസമായി ടയ്റ ആലപിച്ചത്.

ഏഴാം വയസ്സില്‍ കോളേജില്‍ പ്രവേശനം ലഭിച്ച ഈ കൊച്ചു മിടുക്കി വിദേശ ഭാഷ, സംഗീതം, ഡാന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഒമ്പതു കോളേജ് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി.നാലു വയസു മുതല്‍ ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയ ടിയാരായെ മാതാപിതാക്കള്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ഒരു പ്രത്യേക് ടീച്ചറെ പരിശീലകയായി നിയമിക്കുകയും ചെയ്തിരുന്നു.

സഹാദരന്‍ തനിഷ്ക്കും നല്ലൊരു ഗായകനാണ്.വിദേശ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുവാനാണ് കൂടുതല്‍ താല്‍പര്യം, ടിയറാ പറഞ്ഞു.കാലിഫോര്‍ണിയ നിന്നുള്ള ബിജു -താജി അബ്രഹാം ദമ്പതികളുടെ മക്കളാണ്. ബിജു സോഫ്റ്റ് വെയര്‍ എന്‍ജിനീയറും താജി വെറ്ററിനറി ഡോക്ടറുമാണ്. മാതാവിനെ പോലെ ഒരു ഡോക്ടറാകണമെന്നാണ് ടിയാറയുടെ ആഗ്രഹം- പഠിപ്പിലും, സംഗീതത്തിലും ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ഈ കുട്ടി ഇഷ്ടപ്പെടുന്നത്.