08:39 am 23/4/2017
ന്യൂഡൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മുതിർന്ന കോണ്ഗ്രസ് നേതാവ് കമൽ നാഥ് തള്ളി. ബിജെപിക്കാർ തന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കമൽനാഥ് ആരോപിച്ചു. കമൽനാഥിനെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം തീർത്തും അഭ്യൂഹം മാത്രമാണെന്നു കോണ്ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാജ വാർത്തയെ തുടർന്ന് വെള്ളിയാഴ്ച കമൽനാഥ് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ടു ചർച്ച നടത്തിയിരുന്നു.