09:33 am 24/4/2017
ന്യൂഡൽഹി: ടാറ്റാ മോട്ടോർസിന്റെ അധീനതയിലുള്ള ജാഗ്വർ ലാൻഡ് റോവറിന്റെ ഇന്ത്യയിലെ രണ്ട് മോഡലുകൾക്ക് വില കുറഞ്ഞു. നാല് ലക്ഷം രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. ലാൻഡ് റോവർ ഡീസൽ ഡിസ്കവറി സ്പോർട്ടിന് 4.08 ലക്ഷവും, റെയ്ഞ്ച് റോവർ ഇവോക് ഡീസലിന് 3.25 ലക്ഷം രൂപയുമാണ് കുറച്ചത്. ഇതോടെ ഡിസ്കവറി ഡീസലിന് 47.88 ലക്ഷത്തിൽ നിന്നു 43.8 ലക്ഷമായും ഇവോക്കിന് 49.10 ലക്ഷത്തിൽനിന്നു 45.85 ലക്ഷം രൂപയുമായി കുറഞ്ഞു.