08:44 am 27/4/2017
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അന്നാ ഹസാരെ. കേജരിവാളിന്റെ ഭരണപരാജയമാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നും ഹസാരെ പറഞ്ഞു.
ഡൽഹിയെ രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള അധികാരമാണ് ജനങ്ങൾ ആം ആദ്മി സർക്കാരിന് നൽകിയത്. എന്നാൽ അവർ അതിൽ പരാജയപ്പെട്ടു. ഒരിക്കൽ അധികാരത്തിലേറിയാൽ അധികാരത്തെക്കുറിച്ച് മാത്രമാകും ചിന്തയെന്നും ഹസാരെ വിമർശിച്ചു.