കെഎസ്ആർടിസി സമരം: സർവീസുകൾ മുടങ്ങി

11.11 AM 02/05/2017

മെക്കാനിക്കൽ ജീവനക്കാർ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ മുതലാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി.

അറ്റകുറ്റപണികൾ മുടങ്ങിയതോടെ ചൊവ്വാഴ്ച രാവിലെ ആരംഭിക്കേണ്ട സർവീസുകൾ റദ്ദാക്കിയത്. സമരം കൂടതൽ ബാധിച്ചത് പത്തനംതിട്ട ഡിപ്പോയിലാണ്.