സുമാത്ര: ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ ജയിലിലുണ്ടായ കലാപത്തെത്തുടർന്ന് നൂറിലധികം തടവുകാർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സിയാലാംഗ് ബംഗ്കൂക്ക് ജയിലിലാണ് സംഭവമുണ്ടായത്. രക്ഷപ്പെട്ട തടവുകാരിൽ 130 പേരെ പോലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു.
ജയിലിന്‍റെ ശേഷിയിലധികം തടവുകാരെയാണ് പാർപ്പിച്ചിരുന്നത്. 361 പേരെ ഉൾക്കൊള്ളുന്ന ജയിലിൽ 1,870 പേരാണ് ഉണ്ടായിരുന്നത്. ഇതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.