06:46 am 7/5/2017
ന്യൂഡൽഹി: ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ അരവിന്ദ് കേജരിവാൾ സർക്കാരിൽനിന്ന് ഒഴിവാക്കി. കൈലാഷ് ഗെലോട്ടിനെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് കപിൽ മിശ്രയെ സ്ഥാനത്തുനിന്നു നീക്കിയത്. ഗെലോട്ടിനെ കൂടാതെ, രാജേന്ദ്രപാൽ ഗൗതത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകടനം പ്രതീക്ഷിച്ച തരത്തിൽ മെച്ചപ്പെടാത്തതിനെ തുടർന്നാണ് കപിൽ മിശ്രയെ നീക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തീരുമാനിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.