മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു

12:09 pm 8/5/2017


ഇംഫാൽ: മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു. തിങ്കാളാഴ്ച രാവിലെ മണിപ്പൂരിലെ ലോക്കാച്ചോയിലുള്ള ട്രാൻസ്-എഷ്യൻ ഹൈവേ 102ലാണ് സ്ഫോടനമുണ്ടായത്.

വിദേശ നിർമിത റിമോട്ട് കണ്‍ട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സൈനിക വാഹനം ഹൈവേയിലൂടെ കടന്നു പോകുന്പോഴായിരുന്നു സ്ഫോനമുണ്ടായത്. 165 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.