കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവ് സജീവനെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിലാണ് സജീവനു നേരേ ആക്രമണം നടന്നത്. ബൈക്കുകളിലെത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സജീവൻ പോലീസിനോടു പറഞ്ഞു. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

