8:33 am 10/5/2017
ജയ്പുര്‍: വര്‍ഷം 1.20 കോടി രൂപയാണ് ശമ്പള പാക്കേജ്. യു.എസ് സൈന്യത്തിെൻറ എ.എച്ച്-.64 ഇ- കോംപാക്ട് ഫൈറ്റര്‍ ഹെലികോപ്ടര്‍ യൂനിറ്റിലാണ് ശര്‍മക്ക് ശാസ്ത്രജ്ഞനായി നിയമനം ലഭിച്ചത്.
2013ല്‍ നാസയുടെ മാസ് കമ്യൂണിക്കേഷന്‍ വിങ്ങിെൻറ ജൂനിയര്‍ റിസര്‍ച് അസിസ്റ്റൻറായാണ് മൊണാര്‍ക് ശര്‍മ ഇൗ രംഗത്ത് വരുന്നത്. 2016ല്‍ യു.എസ് സേനയില്‍ എത്തിയ അദ്ദേഹം ആര്‍മി സര്‍വിസ് മെഡലും സേഫ്റ്റി എക്സലന്‍സ് അവാര്‍ഡും കുറഞ്ഞ മാസങ്ങൾക്കകം നേടി. ശര്‍മയുടെ മികച്ച പ്രവർത്തനമാണ് പുതിയ നിയമനത്തിന് പിന്നിൽ. 2011ൽ നാസയുടെ മൂൺ ബാഗി െപ്രാജക്ടിലും 2012െല ലൂന ബോട്ട് പരിപാടിയിലും പങ്കാളിയായതോടെയാണ് ശര്‍മയുടെ ജീവിതത്തിനു മുന്നിൽ അവസരങ്ങൾ തുറക്കുന്നത്.
യു.എസ് സേനയിൽ ചേർന്നതോടെ 2016ൽ ശർമക്ക് യു.എസ് പൗരത്വം നൽകി. വിമാനങ്ങളുടെ രൂപകല്പന, നിര്‍മാണം, മേൽനോട്ടം, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം മൊണാര്കിെൻറ ചുമതലയിൽ വരും. ‘‘ഇന്ത്യൻ സേനയിൽ ജോലി ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എനിക്ക് ലഭിച്ച പുതിയ അവസരം ഇന്ത്യൻ വിദ്യാർഥികൾക്കുള്ള പ്രചോദനമാണ്. കഠിനാധ്വാനം ചെയ്താൽ ആർക്കും ഇതെല്ലാം നേടിയെടുക്കാനാവും’’- ശർമ പറഞ്ഞു. അച്ഛന് രാകേഷ് ശര്‍മ രാജസ്ഥാന് പൊലീസില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ജയ്പുര്‍ നാഷനല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ മൊണാര്‍ക് ബിരുദമെടുത്തത്.