08:59 am 13/5/2017
ന്യൂഡൽഹി: വിവാദ യോഗാ ഗുരു ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു. ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരുടെ തലയറുക്കണമെന്ന രാംദേവിന്റെ വിവാദ പ്രസ്താവനയാണ് കോടതി നടപടിക്ക് ഇടയാക്കിയത്. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്.
കേസിൽ രാംദേവിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റ് വാറണ്ട് അയച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തിൽ രാംദേവിനെതിരെ നപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും ഹരിയാന മുൻ മന്ത്രിയുമായ സുഭാഷ് ബത്രയാണ് കോടതിയെ സമീപിച്ചത്. പോലീസ് രാംദേവിനെതിരെ കേസെടുക്കാൻ തയാറാകാതിരുന്നതോടെയാണ് ബത്ര കോടതിയെ സമീപിച്ചത്.

