08:02 am 28/5/2017

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നു പേർക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ഗുജറാത്തിലെ അഹമ്മദാബാദിൽ 22കാരിയായ ഗർഭണി ഉൾപ്പെടെ മൂന്നുപേർക്കാണ് വൈറസ് ബാധ. ഇന്ത്യയിൽ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗർ മേഖലയിൽ നിന്നുള്ളവരാണ്. മൂവരും നിരീക്ഷണത്തിലാണ്.
2016 ഫെബ്രുവരി 10–16നും ഇടയിൽ ബിജെ മെഡിക്കൽ കോളജിൽ നിന്നും ശേഖരിച്ച 93 രക്തസാംപിളുകളിൽ നിന്നാണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. നേരത്തെ സിംഗപ്പൂരിൽ കഴിയുന്ന ഇന്ത്യക്കാരിൽ ചിലർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
