03:33 pm 30/5/2017

ജയ്പുർ: പരിശീലനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറ് ബി.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ ജോധ്പൂരിലേക്ക് വ്യോമമാർഗം കൊണ്ടു പോയി.
ചൊവ്വാഴ്ച്ച രാവിലെ രാജസ്ഥാനിലെ കിഷൻദഡ് ഫയറിങ് റേഞ്ചിൽ രാവിലെ 8.30ഒാടെയാണ് അപകടമുണ്ടായത്. 51എം.എം മോർട്ടാർ ഷെല്ലുകളുപയോഗിച്ചുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം.
അരുണാചൽപ്രദേശിലെ തവാങ്ങിലെ ഷൂട്ടിങ് റേഞ്ചിൽ കഴിഞ്ഞ ആഴ്ച പരിശീലനത്തിനിടെയുണ്ടായ മോർട്ടാർ ഷെൽ സ്ഫോടനത്തിൽ ഒരു സൈനികൻറെ ജീവൻ നഷ്ടമായിരുന്നു. പരിശീലനത്തിനിടെയുണ്ടാകുന്ന മോർട്ടാർ സ്ഫോടനങ്ങളിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണ് രാജസ്ഥാനിലേത്.
