09:25 am 7/6/2017
ലക്നോ: ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിൽ അജ്ഞാതരുടെ വെടിയേറ്റു കുടുംബാംഗങ്ങളായ മൂന്നു പേർ മരിച്ചു. സുനിൽ ജയ്സ്വാൾ(60), ഭാര്യ കാമിനി(55), മകൻ ഹൃതിക്(25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടി സംഘമാണ് ക്രൂരകൃത്യം നടത്തിയത്. മൂവരും തൽക്ഷണം മരിച്ചു.
അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.