സൗദി അറേബ്യയിലെ പട്രോൾ യൂണിറ്റിനു നേരെ ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

01:40 pm 12/6/2017

റിയാദ്: സൗദി അറേബ്യയിലെ പട്രോൾ യൂണിറ്റിനു നേരെ ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. താരിഖ് അൽ അലാഖി എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഞായറാഴ്ച അർധരാത്രിയിലാണ് ആക്രമണമുണ്ടായത്. സൗദിയിലെ അൽ അവാമിയ നഗരത്തിലാണ് സംഭവം.