പാരീസിൽ വൻ തീപിടിത്തമുണ്ടായി

01:33 pm 12/6/2017


പാരീസ്: ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ വൻ തീപിടിത്തമുണ്ടായി. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. വടക്കൻ പാരീസിലെ ഉൾഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

തീപിടിത്തമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.