ജോര്‍ജ് ജോണ്‍
08:30am 6/4/2016

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ലുഫ്ത്താന്‍സാ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇന്റര്‍സിറ്റി റെയില്‍ സൗകര്യം വരുന്നു. ലുഫത്താന്‍സാ എക്സ്പ്രസ് എന്ന പേരില്‍ ലുഫത്താന്‍സാ ഫ്ളൈറ്റ് നമ്പറില്‍ ഡോര്‍ട്ടുമുണ്ടില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്കാണ് ഈ പുതിയ ഇന്റര്‍സിറ്റി റെയില്‍ സൗകര്യം. ഒരു ദിവസം 7 പ്രാവശ്യം താഴെ പറയുന്ന സമയങ്ങളില്‍ ഈ ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസ് ലഭിക്കും.
ലുഫ്ത്താന്‍സാ എക്സ്പ്രസ് 7.09 ; 09.09; 10.25 ; 13.09; 17.09; 20.09; 22,09 എന്നീ സമയങ്ങളില്‍ ഡോര്‍ട്ടുമുണ്ട് മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 2 മണിക്കൂര്‍ 12 മിനിട്ടുകൊണ്ട് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ഡോര്‍ട്ടുമുണ്ട് മെയിന്‍ റെയില്‍വേ സ്റ്റേഷനിലെ ലുഫ്ത്താന്‍സാ കൗണ്ടറിലോ, ഓട്ടോമാറ്റിക് ചെക്ക് ഇന്‍ മെഷീനലോ, ഓണ്‍ലൈനിലോ യാത്രക്കാന്റെ ഫൈനല്‍ ഡസ്റ്റിനേഷനിലേക്ക് ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംങ്ങ് കാര്‍ഡ് എടുക്കാം.
