08:38 am 21/6/2017
ഡമാസ്ക്കസ്: സിറിയയിൽ യുഎസ് വിമാനം സർക്കാർ അനുകൂല സേന വെടിവച്ചിട്ടു. ഇറാൻ നിർമിത ഡ്രോൺ ഉപയോഗിച്ചാണ് യുഎസ് ജെറ്റ് വീഴ്ത്തിയത്. ചൊവ്വാഴ്ച ടനാഫിൽ യുഎസിന്റെ എഫ് 15 യുദ്ധവിമാനമാണ് വെടിവച്ചിട്ടത്.
ഞായറാഴ്ച സിറിയൻ യുദ്ധവിമാനം അമേരിക്ക വെടിവച്ചു വീഴ്ത്തിയിരുന്നു. അതേസമയം യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യ സേന ഐഎസിന്റെ പ്രമുഖനായ നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചതായി അമേരിക്ക അവകാശപ്പെട്ടു.